ഇരിട്ടി: ആറളം ഫാമിൽ ആറു ദിവസത്തിന്റെ ഇടയിൽ വീണ്ടും കാട്ടായെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബ്ലോക്ക് ആറിലെ കൃഷിയിടത്തിലാണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. പുനരാധിവാസ മേഖലയിലെ താമസക്കാർ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
നാല് ദിവസത്തെ പഴക്കമുണ്ട്. വയനാട് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോക്ടർ അജേഷ് മോഹൻദാസ് അസിസ്റ്റന്റ് ഡോക്ടർ വിഷ്ണു എടൂർ വെറ്റിനറി സർജൻ ഡോക്ടർ ശീ തൽ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
15 ദിവസത്തിനുശേഷം ഫലം ലഭിക്കും. ഇതിനുശേഷമേ മരണകാരണം വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു. പോസ്റ്റുമോട്ടത്തിൽ കാര്യമായ സൂചനകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 8ന് ബ്ലോക്ക് ഒന്നിലെ കൃഷിയിടത്തിൽ 20 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയിരുന്നു. വനത്തിനകത്തും ഫാമിലിയും കാട്ടാനകൾക്ക് മരണകാരണം ആകുന്ന സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കും
Wild elephants graze in Aralam Farm